mvr-memorial-seminar-pinaray vijayan

pinarayi vijayan

തിരുവനന്തപുരം: എം.വി.രാഘവന്‍ അനുസ്മരണച്ചടങ്ങില്‍ രാഘവനെക്കുറിച്ച് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ സി.എം.പി അരവിന്ദാഷന്‍ വിഭാഗം സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

സി.എം.പി അരവിന്ദാഷന്‍ വിഭാഗം സംഘടിപ്പിച്ച എം.വി.ആര്‍ രണ്ടാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു സംഘാടകര്‍ നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരത്ത് ചില തിരക്കിട്ട പരിപാടികളിലായതിനാല്‍ ഉദ്ഘാടനത്തിനെത്താനാവില്ലെന്ന് അവസാന നിമിഷം പിണറായി സംഘാടകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടന പരിപാടി വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയത്.

എന്നാല്‍ ഉദ്ഘാടന പ്രസംഗത്തിലെവിടെയും പിണറായി എം.വി രാഘവന്റെ പേര് പോലും പരാമര്‍ശിച്ചില്ല. സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ നിലപാടുകളെക്കുറിച്ച് മാത്രം പരാമര്‍ശിച്ച് പിണറായി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചു.

Top