എംഎക്‌സ്‌മോട്ടോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ എംഎക്‌സ്‌വി ഇക്കോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എം എക്‌സ് 9 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനൊപ്പം ഇത് കമ്പനിയുടെ ശ്രേണിയില്‍ ചേരും. ബ്രാന്‍ഡ് ഒരു പുതിയ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ എം 16 എന്ന് വിളിക്കും. എംഎക്‌സ്‌മോട്ടോ എം എക്‌സ് വി രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചു. വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസം ബാറ്ററി പാക്കും റൈഡിംഗ് റേഞ്ചും മാത്രമായിരിക്കും.
84,999 രൂപയാണ് എക്സ്ഷോറൂം വില . വലിയ ബാറ്ററി പാക്കിന് 105 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയില്‍ റൈഡിംഗ് റേഞ്ച് ഉണ്ട്. 94,999 രൂപയാണ് എക്സ്ഷോറൂം വില. ചെറിയ ബാറ്ററി പാക്കില്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഈവിക്ക് കഴിയും. ചെറിയ ബാറ്ററി പാക്കിന് ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് അവകാശപ്പെടുന്നു.
എംഎക്‌സ്‌മോട്ടോ എം എക്‌സ് വി ഇലക്ട്രിക് സ്‌കൂട്ടറിനായി ലൈഫ് പി ഓ 4 ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. വളരെ സ്മാര്‍ട്ടായ ഈ ബാറ്ററി പായ്ക്ക് അമിത ചാര്‍ജിംഗ് തടയും. ഇതില്‍ ഉപഭോക്താക്കള്‍ക്ക് 3000-വാട്ട് ബഎല്‍ഡിസി ഇലക്ട്രിക് മോട്ടോര്‍ ഹബ് യൂണിറ്റ് ലഭിക്കും. ബജറ്റ് സ്‌കൂട്ടര്‍ ആണെങ്കിലും, 6-ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, 3000 വാട്ട് ബിഎല്‍ഡിസി ഹബ് മോട്ടോര്‍, മികച്ച റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ എല്ലാ മികച്ച സവിശേഷതകളും എം എക്‌സ് വി ഇക്കോയില്‍ സജ്ജീകരിച്ചിരിക്കുന്നു.
സ്‌കൂട്ടറിലെ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, ടിഎഫ്ടി സ്‌ക്രീന്‍, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കോളിംഗ് സപ്പോര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ്, എല്‍ഇഡി ലൈറ്റിംഗ്, സെല്‍ഫ് ഡയഗ്‌നോസിസ് സിസ്റ്റം എന്നിവയുണ്ട്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും കമ്പനി വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, അഡാപ്റ്റീവ് ലൈറ്റിംഗ്, വേരിയബിള്‍ ലൈറ്റ് ഇന്റന്‍സിറ്റി എന്നിവയോടെയാണ് സ്‌കൂട്ടര്‍ വരുന്നതെന്നും റിയര്‍ ടോപ്പ് ബോക്സ് സൗജന്യ ആക്സസറിയായി അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എംഎക്‌സ്‌മോട്ടോ പറയുന്നു.