പ്രഭുദേവയെ നായകനാക്കി ‘മൈ ഡിയര്‍ ഭൂതം’ എന്ന പേരില്‍ കിഡ്‌സ് ഫാന്റസി ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ എന്‍ രാഘവന്‍.
‘മഞ്ഞപ്പൈ’ ഫെയിം എന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭുദേവ ഒരു ഭൂതത്തെ അവതരിപ്പിക്കുമ്പോള്‍ രമ്യ നമ്പീശനാണ് നായിക.. ചിത്രം 2022 ജൂലൈ 15 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചിത്രത്തിൽ അഞ്ച് കുട്ടികളാണ് പ്രധാന പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രമേഷ് പി പിള്ളയുടെ അഭിഷേഖ് ഫിലിംസ് നിര്‍മ്മിച്ച ഈ ഫാന്റസി കോമഡിക്ക് ഇമ്മാന്‍ സംഗീതം ഒരുക്കുന്നു, യുകെ സെന്തില്‍ കുമാറാണ് ക്യാമറ. എ ആര്‍ മോഹന്‍ പ്രൊഡക്ഷന്‍ ഡിസൈനിന്റെ ചുമതല വഹിക്കുമ്പോള്‍ സാന്‍ ലോകേഷ് കട്ടുകള്‍ നിര്‍വ്വഹിക്കുന്നു. ചിത്രം ഹിന്ദിയിലും തെലുങ്കിലും ഡബ്ബ് ചെയ്യാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട്.