തമിഴ് സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് വിശാല്‍. നടനായും നിര്‍മ്മാതാവായും ചുവടുറപ്പിച്ച നടന്റെ അടുത്ത ചുവടു മാറ്റം സംവിധാനത്തിലേക്കാണ്. നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അറിയിച്ചിരിക്കുകയാണ് താരം.2017-ല്‍ പുറത്തിറങ്ങിയ ‘തുപ്പറിവാളന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ?ഗം വിശാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 25 വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്ന സ്വപ്നമായിരുന്നു സംവിധാന വേഷമെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് പുതിയ ഉത്തരവാദിത്തമെന്നും വിശാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
‘എന്റെ സ്വപ്നം, ആഗ്രഹം, ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമാവുകയാണ്. ആദ്യ സംവിധാനം, ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പുതിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. ‘തുപ്പറിവാളന്‍ 2 ‘ എന്ന ചിത്രത്തിന്റെ ജോലികള്‍ക്കായി ലണ്ടന്‍, അസര്‍ബൈജാന്‍, മാള്‍ട്ട എന്നിവിടങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്’ എക്‌സില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം വിശാല്‍ കുറിച്ചിട്ടുണ്ട്.മിഷ്‌കിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് തുപ്പറിവാളന്‍. വിശാല്‍, പ്രസന്ന, വിനയ് റായ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കുറ്റാന്വേഷണ ചിത്രമായെത്തിയ തുപ്പറിവാളന്‍ ബോക്‌സോഫീസില്‍ വലിയ വിജയം സ്വന്തമാക്കി. ഇതിന്റെ രണ്ടാംഭാഗം മിഷ്‌കിനും വിശാലും ഒരുമിച്ചാണ് ഒരുക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസത്തിനെ തുടര്‍ന്ന് മിഷ്‌കിന്‍ പിന്മാറി എന്നാണ് സൂചന. ഇതേ തുടര്‍ന്ന് വിശാല്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി എന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്