കാഠ്മണ്ഡു: ഇന്ത്യാ സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാകുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. സെപ്തംബര്‍ 15 മുതലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുക.
അതേസമയം സന്ദര്‍ശനവേളയില്‍ വിവാദ കരാറുകളിലൊന്നും ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കില്ലെന്നു അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് തന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് പുഷ്മ കമാല്‍ പറഞ്ഞത്.
തന്റെ മുന്‍ഗാമികള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങളും ഗവണ്‍മെന്റും തമ്മില്‍ അകല്‍ച്ച ഉണ്ടായിരുന്നുവെന്നും അത് തന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.