യാത്രകളെ പ്രണയിക്കുന്ന സംവിധായകനാണ് ഇംതിയാസ് അലി. യാത്രകളില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒരിക്കലും പൂര്‍ണമാവില്ല.
ഷാരൂഖിനെയും അനുഷ്കയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിലും യാത്രയുണ്ട്.
‘യാത്രകളോടുള്ള എന്റെ അഭിനിവേശമാണ് എന്റെ ചിത്രങ്ങള്‍. പുതിയ സ്ഥലങ്ങളും വ്യക്തികളെയും കാണാനുള്ള അതിയായ മോഹം കൂടിയാണ് ഈ സിനിമകള്‍’. ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്കെത്തിയപ്പോഴാണ് ഇംതിയാസ് ഇക്കാര്യം പറഞ്ഞത്.
റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്കയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഷാരൂഖിന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.