ലണ്ടന്‍: ‘എന്റെ മകന്‍ ഉണ്ടായിരുന്നത് കൊണ്ട് എനിക്കിത് കൂടുതല്‍ വിശിഷ്ടമായി’ 2018 വിമ്പിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ നൊവാക്ക് ദോക്കോവിച്ചിന്റെ വാക്കുകളാണിവ. കിരീടം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന വിമ്പിള്‍ഡണ്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തന്റെ നാലാം വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-2, 6-2, 7-6(7-3).
ഞാന്‍ എന്റെ തിരിച്ചുവരവാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് ടെന്നീസിന്റെ ലോകത്ത് ഒരു നല്ല സ്ഥലം ആവശ്യമുണ്ടായിരുന്നു, ഈ കിരീടത്തിലൂടെ അതാണ് താന്‍ സ്വന്തമാക്കിയത്. ദോക്കോവിച്ച് പറഞ്ഞു.
‘വിമ്പിള്‍ഡണ്‍ എന്നത് എനിക്ക് വളരെ പ്രത്യേകതയുള്ള ഒരു മത്സരമാണ്. അത് തനിക്ക് മാത്രമല്ല, എല്ലാ കളിക്കാരും ഈ മത്സരത്തെ വളരെ ബഹുമാനത്തോടെയാണ് നോക്കി കാണുന്നത്. ഏഴു വയസുള്ളപ്പോള്‍ മുതല്‍ വിമ്പിള്‍ഡണ്‍ ട്രോഫി ഞാന്‍ സ്വപ്നം കണ്ട് തുടങ്ങിയതാണ്. 2011 നു ശേഷം ഇത്തവണയാണ് അതില്‍ മുത്തമിടാന്‍ സാധിച്ചത്. കുറച്ച് നാളുകളായി ഞാന്‍ കണ്ടു കൊണ്ടിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണിവിടെ. ഇതിനു മുമ്പ് എനിക്ക് ലഭിച്ചിട്ടുള്ള വിമ്പിള്‍ഡണ്‍ ട്രോഫികളെക്കാളും വളരെ പ്രത്യേകതയുള്ളതാണ് ഇത്തവണത്തെത്, കാരണം എന്റെ മകന്റെ സാന്നിധ്യത്തിലായിരുന്നു അത് താന്‍ മേടിച്ചത്’ ദോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.