മ്യാന്‍മറില്‍ ആഭ്യന്തര കലാപം രൂക്ഷം. മ്യാന്‍മറില്‍ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിദ്യാര്‍ത്ഥികളടക്കമുള്ള പ്രക്ഷോഭകരികള്‍ക്കെതിരെയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
പട്ടാള ഭരണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പത് കടന്നു. കഴിഞ്ഞ മാസം ഒന്നാം തീയതി ഓങ് സാന്‍ സൂചിയെ അറസ്റ്റ് ചെയ്താണ് രാജ്യ ഭരണം പട്ടാളം പിടിച്ചെടുത്തത്. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നു.