ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മി മ്യാന്‍മറിന് പരിശീലനം സിദ്ധിച്ച 15 കുതിരകളെ നല്‍കി. മണിപ്പൂരില്‍ നടന്ന ആചാരപരമായ ചടങ്ങിന് ശേഷമാണ് കുതിരകളുടെ കൈമാറ്റം നടന്നത്. മ്യാന്‍മര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇരുരാജ്യങ്ങളുടെയും പരസ്പര വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സൈനിക സഹകരണം സാധ്യമാക്കുന്നതിനും വേണ്ടിയാണ് കുതിരകളെ കൈമാറിയിരിക്കുന്നത്. 2017ലും 15 കുതിരകളെയും 15 നായകളെയും മ്യാന്‍മറിന് നല്‍കിയിരുന്നു.