മ്യാന്‍മര്‍: മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. റോഹിങ്ക്യകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മ്യാന്‍മറുടെ സുരക്ഷാ സേനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൂചി യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് 7 ഡേ ഡേയ്‌ലിയാണ് പുറത്ത് വിട്ടത്.
നോബല്‍ പുരസ്‌കാര ജേതാവായിരുന്നു സൂചി സിവിലിയന്‍ സര്‍ക്കാരിന്റെ ചുമതലയുള്ള സ്റ്റേറ്റ് കൗണ്‍സിലറാണ്. വിദേശകാര്യ വകുപ്പിലും സേവനമനുഷ്ടിക്കുന്നുണ്ട്. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരായ ക്വാ ടിന്റ് സ്യൂ, ക്വാ ടിന്‍ എന്നിവരാണ് യു എന്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതെന്ന് ഔദ്യോഗിക സെക്രട്ടറി മിന്റ് തൂ വ്യക്തമാക്കി.
രാഖിനി സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ഇതുവരെ സൂചി തയാറായിട്ടില്ല. സൈനിക നടപടിയെ തുടര്‍ന്ന് 7,0000 റോഹിങ്ക്യകളാണ് രാഖിനി സംസ്ഥാനത്തു നിന്നും പാലായനം ചെയ്തത്.
പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ജനാധിപത്യ പോരാട്ടത്തിലൂടെ 1991ലെ നൊബല്‍ സമാധാനത്തിനുള്ള പുരസ്‌കാരം നേടിയ ആങ് സാന്‍ സൂചി 2016ല്‍ അധികാരത്തില്‍ വന്നതിനു ശേഷം റോഹിങ്ക്യന്‍ ജനതയ്ക്ക് വേണ്ടി പോരാടാന്‍ വിസമ്മതിച്ചിരുന്നു.