യങ്കൂണ്‍: വിന്‍ മിന്റിനെ മ്യാന്‍മറിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഹിതിന്‍ ക്യാവ് രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ പ്രസിഡന്റും ആങ് സാന്‍ സൂകിയുടെ വിശ്വസ്തനാണ്.
പാര്‍ലമെന്റ് സ്പീക്കര്‍ മാന്‍ വിന്‍ കയാങ് താന്‍ ആണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മ്യാന്‍മറിലെ ജനപ്രതിനിധിസഭയിലെ സ്പീക്കറായിരുന്ന വിന്‍ മിന്റ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഏറെ നാളത്തെ പട്ടാളഭരണത്തിനു ശേഷം 2016-ലാണ് മ്യാന്‍മറില്‍ ജനാധിപത്യഭരണം നിലവില്‍ വരുന്നത്.
ഭരണാഘടനാപരമായ തടസ്സം മൂലം സൂചിക്കു പ്രസിഡന്റാവാന്‍ കഴിഞ്ഞില്ല. വിദേശ പൗരത്വമുള്ളവര്‍ ബന്ധുക്കളായതാണ് കാരണം. സൂചിയുടെ ഭര്‍ത്താവും മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്. പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലറായാണ് സൂചി പ്രവര്‍ത്തിച്ചിരുന്നത്.