Myanmar president seeks change of Suu Kyi’s charges-

നയ് പിഡാവ്: നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ്‌സാന്‍ സൂചി കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ പുനഃക്രമീകരിച്ചു. പുതിയ തീരുമാന പ്രകാരം വിദേശകാര്യവും പ്രസിഡന്റ് ഓഫീസിന്റെ ചുമതലയും മാത്രമാണ് മ്യാന്മര്‍ പ്രസിഡന്റ് ടിന്‍ ജോ നല്‍കിയിട്ടുള്ളത്. നേരത്തെ നല്‍കിയിരുന്ന വിദ്യാഭ്യാസം, വൈദ്യുതിഊര്‍ജ വിഭവം എന്നീ വകുപ്പുകളാണ് സൂചിയില്‍ നിന്ന് മാറ്റിയത്.

പുനഃക്രമീകരിച്ച വകുപ്പ് വിഭജന പട്ടിക അംഗീകാരത്തിനായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം സൂചിയെ ദേശീയ ഉപദേഷ്ടാവായി നിയമിച്ച് കൊണ്ടുള്ള പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.

അഞ്ചുദശകം നീണ്ട പട്ടാള ഭരണത്തിന് അന്ത്യം കുറിച്ച് സൂചിയുടെ അനുയായി ടിന്‍ ജോ മ്യാന്മര്‍ പ്രസിഡന്റായി ബുധനാഴ്ചയാണ് അധികാരമേറ്റത്. പ്രസിഡന്റിന്റെ ‘ബോസ്’ എന്നാണ് സൂചിയെ എന്‍.എല്‍.ഡി എം.പിമാര്‍ വിശേഷിപ്പിക്കുന്നത്.

Top