ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന വിഷയത്തില്‍ ബംഗ്ലാദേശ് മ്യാന്‍മറുമായി ധാരണയിലെത്തി.
മ്യാന്‍മര്‍ തലസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.
പുതിയ ധാരണ പ്രകാരം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മര്‍ സ്വീകരിക്കും.
എന്നാല്‍ ധാരണ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പുതിയ തീരുമാനത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ബംഗ്ലാദേശ് വിലയിരുത്തുന്നത്.
എത്രയും പെട്ടെന്ന് റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മ്യാന്‍മറും പ്രതികരിച്ചു.
അതേ സമയം, ആവശ്യമായ സുരക്ഷയില്ലാതെ റോഹിങ്ക്യകളെ കൈമാറുന്നതിനെതിരെ ചില അന്താരാഷ്ട്ര എജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്.
മ്യാന്‍മറിലെ പ്രശ്നങ്ങളെ തുടര്‍ന്ന് 600,000 പേര്‍ ബംഗ്ലാദേശിലെത്തിയെന്നാണ് കണക്ക്.