മ്യാന്‍മര്‍ പൗരന്മാര്‍ക്ക് താല്കാലിക അഭയം നല്‍കാന്‍ യുഎസ്

ട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാന്‍മറിലെ ജനതയ്ക്കുനേരെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയിലകപ്പെട്ടുപോയ മ്യാന്‍മര്‍ പൗരന്മാര്‍ക്ക് താല്കാലിക അഭയം നല്‍കുമെന്ന് യുഎസ് ഭരണകൂടം. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലാജാണ്ട്രോ മയോര്‍കാസാണ് ഇക്കാര്യം അറിയിച്ചത്.

18 മാസത്തേയ്ക്കാണ് സംരക്ഷണം. നിലവില്‍ യുഎസിലുള്ള മ്യാന്‍മര്‍ പൗരന്‍മാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
മ്യാന്‍മറിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. നിലവിലെ സാഹചര്യത്തില്‍ മ്യാന്‍മര്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനാലാണ് താല്കാലിക അഭയം നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി ഒന്നിന് ഓങ് സാങ് സൂചി ഭരണകൂടത്തെ അട്ടിമറിച്ച് മ്യാന്‍മറില്‍ പട്ടാളം അധികാരം പിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പട്ടാള അട്ടിമറിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 70 പൗരന്മാര്‍ കൊല്ലപ്പെട്ടു.

Top