ബംഗളൂരു: മൈസൂരു ദസറ ആഘോഷത്തിന് ആനകള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഇത്തവണയും ലളിതമായി ചടങ്ങുകള്‍ മാത്രമായിട്ടായിരിക്കും മൈസൂരു ദസറ നടക്കുക.
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരിക്കും പരിപാടികള്‍ നടക്കുക. ദസറ ആഘോഷത്തില്‍ പങ്കെടുക്കുന്ന ആന പാപ്പാന്‍മാര്‍, കാവടിയാട്ടക്കാര്‍, ദസറ സംഘാടകര്‍, ഉദ്യോഗസ്ഥര്‍, അതിഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. ഇതിന് പുറമെയാണ് ദസറ ജംബോ സവാരിക്കും മറ്റു ചടങ്ങുകള്‍ക്കും പങ്കെടുക്കുന്ന ആനകള്‍ക്കും കോവിഡ് പരിശോധന നടത്തുന്നത്.
ആനകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനൊപ്പം കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇതിനു ശേഷമായിരിക്കും ദസറയില്‍ പങ്കെടുപ്പിക്കേണ്ട ആനകളുടെ പട്ടിക തയാറാക്കുക. ഇത്തവണ ഒക്ടോബറിലാണ് 10 ദിവസത്തെ മൈസൂരു ദസറ നടക്കുക.