മൈസൂരു കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍. ലോറി ഡ്രൈവര്‍ വിജയകുമാറിനെ തമിഴ്‌നാട്ടില്‍ നിന്നാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത്. കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ഇവരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായത്. ഇവര്‍ക്കായി തമിഴ്‌നാട്ടില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. അതിനിടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒറ്റയ്ക്ക് വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകള്‍ മൈസൂരുവില്‍ ഇവര്‍ക്കെതിരെയുണ്ട്.

പിടിക്കപ്പെടാനുള്ള സാധ്യത കുറവായിരുന്നതിനിലാണ് മൈസൂരുവില്‍ കേന്ദ്രീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് സൂചന. നേരത്തെയും ചാമുഢി ഹില്‍സ് പരിസരത്ത് വച്ച് ദമ്പകികളേയും മറ്റു സഞ്ചാരികളേയും ഇവര്‍ ആക്രമിച്ചെന്ന സംശയവും പൊലീസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നുണ്ട്.

 

Top