തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ മാന്യമായ തീരുമാനം എന്‍എസ്എസ് എടുത്തിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് എന്‍എസ്എസ് കൂട്ടുനില്‍ക്കില്ല. തെറ്റ് കണ്ടപ്പോള്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
അക്രമസംഭവങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ വിടാതിരിക്കാനും മതസൗഹാര്‍ദം തകര്‍ക്കാതിരിക്കാനുമുള്ള തീരുമാനം എന്‍ എസ് എസ് എടുത്തിട്ടുണ്ട് എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ മിത്ത് പരാമര്‍ശത്തില്‍ സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളി മാത്രമായിരുന്നുവെന്ന് എന്‍എസ്എസ് പ്രതികരിച്ചു. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിശ്വാസ സംരക്ഷണത്തിനായി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് എന്‍എസ്എസ് അറിയിച്ചിരിക്കുന്നത്.