പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എന്‍ഡിഎയ്ക്ക് വോട്ടു കുറയാന്‍ സാധ്യതയുണ്ടെന്ന് സ്ഥാനാര്‍ത്ഥി എന്‍.ഹരി.
ഉപതെരഞ്ഞെടുപ്പില്‍ സാധാരണ കണ്ടു വരുന്ന രീതിയാണതെന്നും ഭരണമുള്ള കക്ഷിയും പ്രബലമായ പ്രതിപക്ഷവും അണി നിരക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞ സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ടെന്നും എങ്കിലും ശുഭപ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നതെന്നും ഹരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഹരി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന് ബിജെപിയില്‍ നിന്ന് നേരത്തെ ആരോപണം ഉയര്‍ന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.