കോട്ടയം : എന്‍.ഹരി പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗം പാലായില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. യോഗത്തിലുയര്‍ന്ന 3 പേരുകള്‍ ബിജെപി കേന്ദ്ര സമിതിക്കു സമര്‍പിക്കുകയും ചെയ്തു. .
എന്‍ഡിഎയുടെ പാലാ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 6നു വൈകിട്ട് 3നു പാലായില്‍ ചേരും. എന്‍ഡിഎ ജില്ലാ എന്‍ഡിഎ ജില്ലാ നേതൃയോഗം നാളെ 4നു പാലായില്‍ ചേരുന്നുണ്ട്.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.