നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു.
ചിത്രത്തില്‍ നിവിന്‍ പോളിയാണ് എന്‍ എന്‍ പിള്ളയായി എത്തുന്നത്.
രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . നിവിനും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.
ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
നാടകപ്രവര്‍ത്തകന്‍ എന്നതു കഴിഞ്ഞാല്‍ സാഹിത്യകാരന്‍ എന്ന നിലയിലും ചലച്ചിത്രനടന്‍ എന്ന നിലയിലും എന്‍ എന്‍ പിള്ള മലയാളത്തില്‍ തന്റെതായ അടയാളം പതിപ്പിച്ചിട്ടുണ്ട്.
സംഭവബഹുലമായ ഒരു ജീവിതത്തിനും കലാപ്രവര്‍ത്തനത്തിനും ഉടമയായ എന്‍ എന്‍ പിള്ളയെക്കുറിച്ച് സിനിമ വെള്ളിത്തിരയിൽ എത്തുമ്പോൾ ആ വേഷം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കഥാപാത്രമായിരിക്കും.