തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ അശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതെന്ന് എന്‍. പീതാംബരക്കുറുപ്പ്. കെ.പി.സി.സിയുടെ മുറ്റത്ത് വെച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ ഇങ്ങനെയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
സ്വഭാവത്തിന്റെ പേരിലാണ് തന്നെ മാറ്റി നിര്‍ത്തിയത്. തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിന്നവരുടെ സ്വഭാവം പാര്‍ട്ടി പരിശോധിക്കണം. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴെല്ലാം താന്‍ മാറിനിന്നു. എന്നാല്‍ നേതൃത്വം തിരിച്ചുള്ള മര്യാദ കാണിച്ചില്ലെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.
ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 251 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറി വിജയമാണ് വികെ പ്രശാന്ത് നേടിയത്.