N Srinivasan removed as ICC chairman

മുംബൈ: ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍.ശ്രീനിവാസനെ പുറത്താക്കി. ഇന്ത്യന്‍ പ്രതിനിധിയായി ശ്രീനിവാസന്‍ തുടരേണ്ടെന്ന് ബിസിസിഐ യോഗത്തില്‍ ധാരണയായി. പകരം ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനാകും.

ഇന്ത്യന്‍ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും ശ്രീനിവാസനുള്ള സ്വാധീനത്തിന് കനത്ത തിരിച്ചടിയാണ് ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലെടുത്ത തീരുമാനം.

ലോധകമ്മിറ്റിവിധി പ്രകാരം രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിനേയും ചെന്നൈ സൂപ്പര്‍കിങ്‌സിനേയും പിരിച്ചുവിടേണ്ടെന്നാണ് ബി.സി.സി.ഐ യുടെ തീരുമാനം. പുതിയ രണ്ട് ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍യോഗത്തില്‍തീരുമാനിക്കും. രണ്ടുവര്‍ഷത്തേക്കാണ് കളിക്കാരുമായി പുതിയ ഫ്രാഞ്ചൈസികള്‍കരാറിലെത്തുക

പരാതികള്‍ പരിശോധിയ്ക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിയ്ക്കാനുള്ള നിര്‍ദ്ദേശം ബി.സി.സി.ഐ യോഗത്തില്‍ ഉയര്‍ന്നു വന്നു. ബി.സി.സി.ഐ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികള്‍ ഓംബുഡ്‌സ്മാന്‍ പരിശോധിയ്ക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ കര്‍ശനമാക്കും. ദേശീയ സെലക്ഷന്‍ പാനല്‍ തിരഞ്ഞെടുക്കുന്ന ടീമുകള്‍ ബി.സി.സി.ഐ അദ്ധ്യക്ഷന്റെ അംഗീകാരം നേടേണ്ടി വരുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top