കേരളം ചുട്ടുപ്പൊള്ളുന്നു; അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളില്‍ ചൂട് കനക്കാന്‍ സാധ്യത

കൊച്ചി: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളില്‍ ചൂട് കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ത്ഥഇ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ത്ഥഇ വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ 37 ത്ഥര വരെയും, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ത്ഥര വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

Top