നാടാര്‍ സംവരണം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

court order

കൊച്ചി: നാടാര്‍ സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. നാടാര്‍ സംവരണം മറാത്ത സംവരണ വിധിക്ക് മുന്‍പെടുത്ത തീരുമാനമാണെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രിംകോടതി വിധിക്ക് മുന്‍പുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടും.

ഇന്നലെയാണ് നാടാര്‍ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒബിസി പട്ടിക വിപുലീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് 10 ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

 

Top