നാടാര്‍ സംവരണം; സര്‍ക്കാര്‍ അപ്പീല്‍ തിരിച്ചയച്ച് ഹൈക്കോടതി

kerala hc

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ചെ് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ തിരിച്ചയച്ച് ഡിവിഷന്‍ ബഞ്ച്. സിംഗിള്‍ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസില്‍ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷന്‍ ബഞ്ച്, സിംഗിള്‍ ബഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച രേഖകള്‍ സിംഗിള്‍ ബഞ്ചിന് മുന്നില്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ വേഗത്തില്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top