Nadar reservation-oommen chandy-cheating

തിരുവനന്തപുരം: നാടാര്‍ വിഭാഗക്കാരുടെ സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ.

നീതി നിഷേധിക്കപ്പെവര്‍ക്ക് വോട്ടവകാശമുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സംഘടിത ശക്തികള്‍ക്കും മുമ്പില്‍ എല്ലാം മറക്കുകയാണ്. സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നാടാര്‍ സമുദായത്തിന്റെ കണ്ണുനീരിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. നീതി നിഷേധത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നുവെന്നും നാടാര്‍ വോട്ട് വാങ്ങി തിരുവനന്തപുരത്ത് നിന്ന് ജയിച്ച എം.എല്‍.എ മാര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

വോട്ടര്‍മാരുടെ ശക്തി വിശ്വാസികള്‍ യു.ഡി.എഫിന് കാണിച്ച് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top