മണി ഉണ്ടായിരുന്നെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടായിരുന്നേനെ, നാദിര്‍ഷാ

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ വികാരനിര്‍ഭര പോസ്റ്റുമായി നാദിര്‍ഷാ

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുമ്പന്തിയിലുണ്ടായിരുന്നേനെയെന്നാണ് നാദിര്‍ഷാ പറയുന്നത്.

തന്റെ ഫേസ്ബുക്കിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.

താന്‍ ഒന്നും ഓര്‍ക്കാതെ ഇന്ന് മണിയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയെന്നും അദ്ദേഹം പറയുന്നു.

നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. Miss u da

Top