കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 13 ന് പരിഗണിക്കും. അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി.
കേസില്‍ തനിക്കെതിരെ ഇതുവരെ തെളിവൊന്നും ഉണ്ടായിട്ടില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന്റെ പേരില്‍ വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്നും നാദിര്‍ഷ പറഞ്ഞു.
അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.