നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷ അന്വേഷണ സംഘം മുന്‍പാകെ ഹാജരായേക്കില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സംവിധായകന്‍ നാദിര്‍ഷ ഹാജരാകുന്ന കാര്യത്തില്‍ ആശയക്കുഴപ്പം.

ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിവരം നാദിര്‍ഷ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിനായി രേഖാമൂലം നോട്ടിസ് നല്‍കണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു. എന്നാല്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് കാട്ടി നേരത്തേ നോട്ടിസ് നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും നോട്ടിസ് നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ഈ സാഹചര്യത്തില്‍ വീണ്ടും നിയമോപദേശം തേടിയശേഷം മാത്രമേ ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് നാദിര്‍ഷ പൊലീസിനെ അറിയിച്ചു.

നാദിര്‍ഷ എത്തുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യാനായി കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു.

ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജും ഇവിടേക്കെത്തും. നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.

Top