കൊച്ചി: അമര്‍ അക്ബര്‍ ആന്റണിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പൊട്ടിച്ചിരിപ്പിക്കാന്‍ നാദിര്‍ഷയും സംഘവും വീണ്ടുമെത്തുന്നു.
കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന് പേരിട്ട ചിത്രത്തിലെ നായകന്‍ അമര്‍ അക്ബര്‍ ആന്റണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ദിലീപും ഡോ.സക്കറിയാ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിബിന്‍ ജോര്‍ജ്ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് തിരക്കഥ.
ഒരു കൊച്ചു കാര്യം….ഇത് അവകാശവാദങ്ങള്‍ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ അമര്‍,അക്ബര്‍,അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ. എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാല്‍ ഷൂട്ടിങ്ങ് ചിങ്ങം1 ന് .കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാല്‍ കഥാകൃത്തുക്കളില്‍ ഒരാളെ നായകനാക്കുന്നു…അനുഗ്രഹിക്കണം.തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.