ജയസൂര്യ നായകനാകുന്ന ഈശോക്കും ദിലീപ്- ഉര്‍വ്വശി കോമ്പോയില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥനും ശേഷം മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്‍ നാദിര്‍ഷ. ഈശോയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷവും സംവിധായകന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.
അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങളുമായി അധികം വൈകാതെ എത്തുന്നുവെന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സംവിധായകന്‍ പങ്കുവച്ചത്.
സിനിമയുടെ പേര് ഇടുമ്പോള്‍ സൂക്ഷിക്കണമെന്ന് പോസ്റ്റിന് താഴെ കമന്റ് നിറഞ്ഞു. അനാവശ്യമായി സിനിമയിലേക്ക് മതത്തെ വലിച്ചിഴക്കുന്നവരെ കാര്യമാക്കേണ്ടെന്നും ഈശോ സിനിമയുമായി മുന്നോട്ട് പോകാനും നാദിര്‍ഷയോട് കമന്റുകളിലൂടെ ആരാധകര്‍ പറഞ്ഞു.
ദൈവത്തിന്റെ പേര് നല്‍കിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ഈശോക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു.