നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

kerala-high-court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം തേടിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പൊലീസ് തന്നെ ഭീഷണിപ്പെടുത്തുന്നതായും നാദിര്‍ഷ വെളിപ്പെടുത്തിയിരുന്നു.

പൊലീസിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്നും നാദിര്‍ഷ പറഞ്ഞു. ഇതിനിടെ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

നാദിര്‍ഷാ ആദ്യം പറഞ്ഞത് പലതും നുണയെന്ന് പൊലീസ് നിരീക്ഷിച്ചതിന്റെ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.

വീണ്ടും ചോദ്യം ചെയ്യുമെന്ന സാഹചര്യത്തില്‍ നാദിര്‍ഷാ ഹൈക്കോടതി അഭിഭാഷകനോട് നിയമോപദേശം തേടിയിരുന്നു.

മാത്രമല്ല, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

നെഞ്ചുവേദനയ്ക്കാണ് നാദിര്‍ഷാ ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആശുപത്രി വിട്ടാല്‍ പോലീസ് വീണ്ടും നാദിര്‍ഷായെ ചോദ്യം ചെയ്യും.

Top