നാദിയ മുറാദിനും ഡെനിസ് മുക്‌വെഗെക്കും നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഓസ്‌ലോ: ഡെനിസ് മുക്‌വെഗെക്കും നാദിയ മുറാദിനും നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചു. യുദ്ധത്തില്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നത് ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ഇരുവരും നടത്തിയ പരിശ്രമങ്ങള്‍ക്കാണ് നെബേല്‍ പുരസ്‌കാരം സമ്മാനിച്ചത്.

ലൈംഗിക പീഡനങ്ങളില്‍ മുറിവേറ്റ സ്ത്രീകളെ ചികിത്സിക്കാന്‍ ജീവിതം മാറ്റിവെച്ച കോംഗോ ഡോക്ടറാണ് ഡെനിസ് മുക്‌വെഗെക്ക്‌. ഐ.എസ് ഭീകരര്‍ അടിമയാക്കിയ വ്യക്തിയായിരുന്നു നാദിയ മുറാദ്.

തനിക്ക് ലഭിച്ച പുരസ്‌കാരം ഒരു വിജയമായി കണക്കാക്കാനാവില്ലെങ്കിലും ഇത്തരം തിന്മകള്‍ക്കെതിരായ പോരാട്ടത്തിന് അത് കരുത്തുപകരുമെന്നും മുക്‌വെഗെ മാധ്യമങ്ങളോട് പറഞ്ഞു. ഐ.എസിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ടതു മുതല്‍ ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുകയാണ് നാദിയ. ഇരുവര്‍ക്കും പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നോര്‍വീജിയന്‍ പുരസ്‌കാര സമിതി അറിയിച്ചു.

Top