ന്യൂഡല്‍ഹി: നാഗാ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സ്വന്തം വാക്കുകള്‍ക്ക് ഒരു അര്‍ഥവുമില്ലെന്ന് കാണിച്ചുതന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 2015-ലെ നാഗാ സമാധാന കരാര്‍ ഇപ്പോള്‍ എവിടെയാണെന്നും വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
അറുപതു വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷത്തിനൊടുവിലാണ് 2015-ല്‍ നാഗാവിമതരുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. നാഗാ പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായ തീരുമാനമെടുത്തിരുന്നു.
നാഗാലാന്‍ഡില്‍ കലാപം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും നാഗാലാന്‍ഡിലെ പ്രമുഖ വിമത വിഭാഗമായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡും (എന്‍എസ്‌സിഎന്‍) തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു.