നാഗാലാന്‍ഡ്: നാഗാലാന്‍ഡിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു.മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി.ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചു. പതിമൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
അതേസമയം കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നാഗാലാന്‍ഡ് മുഖ്യമന്ത്രിനെയ്ഫിയു റിയോ അടക്കമുള്ളവര്‍ ചടങ്ങിന് എത്തും.ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.
നെയ്ഫിയു റിയോ അടക്കമുള്ളവര്‍ ചടങ്ങിന് എത്തും. മറ്റു അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മോണിലെ പലയിടങ്ങളിലും മെഴുകുതിരി പ്രതിഷേധം നടന്നു. ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.
സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു. സ്ഥിതി വിലയിരുത്താന്‍ കൊഹിമയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. മൊക്കോക്ചുംഗ് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.