പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേയ്ക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് സായി പല്ലവിയുടെ പെരുമാറ്റത്തിനെതിരെ ആരോപണവുമായി നടന്‍ നാഗശൗര്യ രംഗത്തെത്തിയത്. സെറ്റില്‍ എല്ലാവരോടും സായ് പല്ലവി വളരെ മോശമായാണ് പെരുമാറുന്നതെന്നായിരുന്നു നാഗശൗര്യ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയണ് സായി പല്ലവി ഇപ്പോള്‍.
സത്യമായിട്ടും തനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും, വളരെ നല്ല നടനാണ് അദ്ദേഹമെന്നും, പക്ഷേ അദ്ദേഹം എന്തുകൊണ്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നറിയില്ലെന്നും, ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും താരം പറഞ്ഞു.
എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യയെ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. കൂടെ ജോലി ചെയ്ത ആരുമായും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നു സായ് പല്ലവി പറയുന്നു. എല്‍ വിജയി സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണു സായിയുടെ നായകന്‍. കാരു ഏപ്രില്‍ 27 ന് ദിയ എന്ന പേരില്‍ പുറത്തിറങ്ങുകയാണ്.