ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മലയാളി അസോസിയേഷനായ ‘നൈമ’ യുടെ ആദ്യ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് – ‘നൈമ കപ്പ് 2022’ , മെയ് 21 ശനിയാഴ്ച കണ്ണിങ്ഹാം പാര്‍ക്കില്‍ സംഘടിപ്പിച്ചു. ട്രൈസ്‌റ്റേറ്റ് ഏരിയായിലെ എട്ടു ശക്തരായ ടീമുകള്‍ കളത്തിലിറങ്ങിയ ഈ ടൂര്‍ണമെന്റില്‍ ‘ബെര്‍ഗെന്‍ ടൈഗേര്‍സി’നെ ഫൈനലില്‍ പരാജയപ്പെടുത്തി ‘ഫിലി മച്ചാന്‍സ്’ ചാമ്പ്യന്‍മാരായി.ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയി അരുണ്‍ ഗിരീഷിനെയും ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാനായി ‘ഫിലി മച്ചാന്‍സി’ലെ ഡെന്നിയെയും ബെസ്റ്റ് ബൗളറായി ‘ബെര്‍ഗെന്‍ ടൈഗേര്‍സി’ന്റെ തോമസിനെയും തിരഞ്ഞെടുത്തു.
ടൂര്‍ണമെന്റ് ഒന്നാം സമ്മാനത്തുകയായ ആയിരം ഡോളര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരായ രാജേഷ് പുഷ്പരാജന്‍ (രാജ് ഓട്ടോസ്), ജോര്‍ജ് കൊട്ടാരം (ലാഫി റിയല്‍റ്റി) എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുകയും രാജേഷ് പുഷ്പരാജന്‍ (രാജ് ഓട്ടോസ്) പിതാവിന്റെ ഓര്‍മ്മയ്ക്കായി നല്‍കിയ എവറോളിങ് ചാമ്പ്യന്‍സ് ട്രോഫി വിജയികള്‍ക്കായി സമ്മാനിക്കുകയും ചെയ്തു.ചടങ്ങിലെ മുഖ്യാത്ഥിതിയായി ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് പങ്കെടുത്തു.