മിലാന്‍: ലഹരി മരുന്ന് ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാനെ ഇന്റര്‍മിലാന്‍ വിലക്കി. സ്വഭാവദൂഷ്യവും അമിത ലഹരി മരുന്ന് ഉപയോഗവും കാരണം ഇന്റര്‍മിലാന്‍ പല തവണ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്. റോമയിലും ഇതേ പ്രശ്‌നമുണ്ടായിരുന്നു. മുമ്പും മാരക ലഹരി തരുന്ന മരുന്നുകള്‍ പുകയ്ക്കുന്നു എന്ന ആരോപണം നൈന്‍ഗോളന് എതിരെ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ബെല്‍ജിയത്തിന്റെല ലോകകപ്പ് ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു. പുറത്തക്കലിന് കാരണവും ഇതു തന്നെയായിരുന്നു.
സ്ഥിരമായി ട്രെയിനിങ്ങിന് താമസിച്ച് എത്തുന്നതും ഇന്റര്‍ മിലാന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതും റഡ്ജയുടെ സ്ഥിരം രീതിയായിരുന്നു.