നഗ്ന ഫോട്ടോഷൂട്ട്: രണ്‍വീറിനെതിരെ പരാതിയുമായി യുവതി

രാധകരെ ഞെട്ടിച്ച്‌ കൊണ്ട് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുയാണ് ബോളിവുഡിലെ ഫാഷന്‍ കിങ്ങ് രണ്‍വീര്‍ സിംഗ്.

നഗ്നനായി പോസ് ചെയ്തു കൊണ്ടാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ ഇത്തവണ രണ്‍വീര്‍ സിംഗ് എത്തിയത്. പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഫോട്ടോഷൂട്ട്, 1972-ല്‍ കോസ്‌മോപൊളിറ്റന്‍ മാസികയ്‌ക്കായി ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ ഐക്കോണിക്കിനുള്ള ആദരമായിട്ടാണ്.  എന്നാല്‍ ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

രണ്‍വീറിനെതിരെ ഇപ്പോള്‍ മുംബൈ പൊലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രണ്‍വീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ രം​ഗത്തെത്തിയിരുന്നത്. നിങ്ങളുടെ മനോഭാവം ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തിയും രംഗത്തെത്തിയിരുന്നു.

“എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ എന്റെ ചില പ്രകടനങ്ങളില്‍ ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ കാണാന്‍ കഴിയും. അത് എത്രമാത്രം നഗ്നമാണ്? അത് യഥാര്‍ത്ഥത്തില്‍ നഗ്നമാണ്. ആയിരം ആളുകള്‍ക്ക് മുന്നില്‍ എനിക്ക് നഗ്നനാകാന്‍ പറ്റും. ഞാന്‍ ഒന്നും തരില്ല. അവര്‍ക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം”, എന്നാണ് ഫോട്ടോഷൂട്ടിനെ കുറിച്ച്‌ രണ്‍വീര്‍ പറഞ്ഞത്.

Top