‘അമ്മ’യ്ക്ക് 10 കോടി ചെലവിൽ നക്ഷത്രമന്ദിരം ഒരുങ്ങുന്നു

Mahila Association,Dileep,amma

കൊച്ചി: മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’ കൊച്ചി നഗരഹൃദയത്തിൽ പുതിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപ. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. മന്ദിരം ഉദ്ഘാടനം നാളെ 10ന് മമ്മൂട്ടിയും മോഹൻലാലും ചേർന്നു നിർവഹിക്കും.

‘അമ്മ’യുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും പുറമേ, വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്കു ലഭ്യമാക്കാനും ആലോചിക്കുന്നു. അംഗങ്ങൾക്കു എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകളുണ്ട്. പതിവു രീതിയിൽ കോഫി ഷോപ്പിലോ താരങ്ങളുടെ വീടുകളിലോ പോകേണ്ടതില്ല. ശല്യമില്ലാതെ കഥ കേൾക്കാൻ 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്.

പുതുകാലത്തിന്റെ സാങ്കേതികവിദ്യകളാണു പ്രധാന സവിശേഷത. പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവച്ചിട്ടുണ്ട്.പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗം.

Top