അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന പ്രണയ ചിത്രം നമസ്‌തേ ഇംഗ്ലണ്ടിലെ ഗാനം പുറത്തിറങ്ങി. ജാവേദ് അക്തറുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മന്നന്‍ ഷായാണ്. ആതിഫ് അസ്ലമും അകന്‍ക്ഷയുമാണ് തേരേ ലിയേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരിനീതി ചോപ്രയും അര്‍ജുന്‍ കപൂറും വീണ്ടും ഒന്നിക്കുന്നത്. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്.
വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. 2018 ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.