തിരുവനന്തപുരം: മുന്‍ ഡിജിപി ടി. പി സെന്‍കുമാറിന്റെ വിമര്‍ശനത്തിനുള്ള മറുപടിയുമായി നമ്പി നാരായണന്‍ രംഗത്ത്.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്ത കേസിലെ പ്രതിയാണ് സെന്‍കുമാറെന്നും കോടതിവിധി സെന്‍കുമാര്‍ മനസിലാക്കിയിട്ടില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.
ടി പി സെന്‍കുമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അപ്രസക്തമാണ്. പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കുവാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ട്, നമ്പി നാരായണന്‍ വ്യക്തമാക്കി.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.