കൊച്ചി: നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്.
പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വര്‍ഷങ്ങളോളം മാനസികമായും വ്യക്തിപരമായും പീഡനം നേരിട്ട വ്യക്തിയാണ് നമ്പി നാരായണനെന്നും ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനാണെന്നും അതിനാല്‍ തന്നെ ഈ വിധിയെ മാനിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
തനിക്ക് നമ്പി നാരായണന്റെ ജീവിതം സിനിമയാക്കുവാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനായുള്ള ഗവേഷണം നടന്നായിരുന്നുവെന്നും ഇന്ത്യ ക്രയോജനിക്ക് സാങ്കേതിവിദ്യ കൈവരിക്കുന്നതിനെതിരായ ഗൂഢാലോചനയുടെ ഇരയാണ് നമ്പി നാരായണനെന്നും അദ്ദേഹത്തെ തരംതാണ പ്രസ്താവനകള്‍ ഇറക്കി വേദനിപ്പിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.