ഐഎസ്ആർഒ ചാരക്കേസിൽ വ്യക്തമായ അന്വേഷണം നടത്തണമെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നടന്ന ഗൂഢാലോചനയിൽ വ്യക്തമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ.

കെപിസിസി അധ്യക്ഷൻ എം.എം. ഹസന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ആവശ്യവുമായി നമ്പി നാരായണൻ രംഗത്തെത്തിയിരിക്കുന്നത്.

ചാരക്കേസിൽ നടന്നത് ശക്തമായ ഗൂഢാലോചനയാണ്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാനുള്ള നീക്കങ്ങൾ ഏ.കെ. ആന്‍റണി അറിയാതിരിക്കില്ല. നിരവധി പേർ ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്നും നമ്പി നാരായണൻ വ്യക്തമാക്കി.

Top