തിരുവനന്തപുരം: നമ്പി നാരായണനെതിരായ പരാമര്‍ശത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നു. ഡിജിപിയ്ക്ക് ലഭിച്ച പരാതിയിലാണ് കേസെടുക്കാന്‍ നീക്കം നടക്കുന്നത്.
പത്മ പുരസ്‌കാര നേട്ടത്തെയാണ് സെന്‍കുമാര്‍ വിമര്‍ശിച്ചത്. കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.