തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം കൊടുത്തതിനെ വിമര്‍ശിച്ച സെന്‍കുമാറിന്റെ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് പി എസ് ശ്രീധരന്‍പിള്ളയാണെന്ന് മന്ത്രി എ കെ ബാലന്‍.
ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയാണ് സെന്‍കുമാറിന്റെ പരാമര്‍ശമെന്ന് സംശയമുണ്ടെന്നും മറിയം റഷീദയോടും,ഗോവിന്ദ ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നംു എ കെ ബാലന്‍ പറഞ്ഞു.
സെന്‍കുമാര്‍ ചെയ്തത് പത്മഭൂഷണ്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിക്കലാണ്. ഇത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണം എ.കെ ബാലന്‍ വ്യക്തമാക്കി.
അതേസമയം, പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.