തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സാധിക്കാതെ പോയവരുടെ പേര് ചേര്‍ക്കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച പോളിങ് ബൂത്തുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
ബൂത്ത്തല ഏജന്റുമാര്‍ക്ക് തങ്ങളുടെ ബൂത്ത്പരിധിയില്‍ മരിച്ചുപോയവരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് ബൂത്ത്തല ഓഫീസറോട് ആവശ്യപ്പെടാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.