നാലഞ്ച് കൊല്ലത്തിനുള്ളില്‍ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്ന് നടി നമിത പ്രമോദ്. കൂടാതെ വിവാഹം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും താരം പറഞ്ഞു. തന്റെ തീരുമാനത്തെ നടന്മാര്‍ അടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നതായും താരം വെളിപ്പെടുത്തി.
ഞാന്‍ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോള്‍ അറുപത് എഴുപതു ദിവസം വീട്ടില്‍ നിന്നും മാറിനില്‍ക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാല്‍ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോള്‍ നല്ലൊരമ്മയാകണമെന്ന്. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേര്‍ എന്റെയടുത്ത് പറഞ്ഞു- വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടന്‍മാര്‍ അടക്കം എന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.
നാലഞ്ചു കൊല്ലത്തിനുള്ളില്‍ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്നും നമിത പറഞ്ഞു. ജീവിതത്തില്‍ അങ്ങനെ പ്രാധാന്യമര്‍ഹിക്കുന്ന ഒരാള്‍ വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും നമിത വ്യക്തമാക്കി. കൂടാതെ ആരാധകരുടെ സംശയങ്ങള്‍ക്കും താരം മറുപടി നല്‍കി. താന്‍ സ്‌കിന്‍ ലൈറ്റനിംഗ് ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.