തെന്നിന്ത്യന്‍ നടി നമിത തന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ലുക്കാണ് വൈറലാകുന്നത്.ഗംഭീര മെയ്‌ക്കോവറാണ് താരം നടത്തിയിരിക്കുന്നത്.പുതിയ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
യോഗയും വര്‍ക്കൗട്ടും ശീലമാക്കിയാണ് നമിത ശരീരഭാരം കുറച്ചിരിക്കുന്നത്.പൊട്ട് എന്ന തമിഴ് ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. വിവാഹത്തിന് ശേഷം കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ബിഗ് ബോസിന്റെ തമിഴ് റിയാലിറ്റി ഷോയിലും നമിത പങ്കെടുത്തിരുന്നു. 2017 ലാണ് താരം വിവാഹിതയായത്. തമിഴ് നടന്‍ വീരയാണ് ഭര്‍ത്താവ്.