കൊച്ചി; മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. ചിത്രത്തെ പുകഴ്ത്തി വൈദ്യുതി മന്ത്രി എം എം മണി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്്റ്റ് ഇട്ടിരുന്നു. അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം ഹൃദയസ്പര്‍ശിയാണെന്നും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നുമായിരുന്നു മണി ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ മന്ത്രിയുടെ പോസ്റ്റിന് താഴെ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം എവിടെവരെയെത്തി എന്ന കമന്റുമായി അമ്മാവന്‍ രംഗത്തെത്തി. അഭിമന്യു മരിച്ചിട്ട് ഒരു വര്‍ഷം തികാന്‍ പോകുകയാണെന്നും പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അഭിമന്യുവിന്റെ അമ്മാവന്‍ പറയുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയില്‍ നിന്നും മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കമന്റില്‍ പറഞ്ഞു.
അഭിമന്യു എത്രത്തോളം നന്മ നിറഞ്ഞവനായിരുന്നുവെന്ന് ‘നാന്‍ പെറ്റ മകന്‍’ ഓര്‍മ്മിക്കുന്നുവെന്നും. അവന്‍ സ്വപ്നം കണ്ടതുപോലെ തന്നെ വര്‍ഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുംടുംബത്തോടൊപ്പം സിനിമ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കണമെന്നും മണി കുറിച്ചു. ഇതിന് താഴെയാണ് അഭിമന്യുവിന്റെ അമ്മാവന്‍ ലോകന്‍ കമന്റിട്ടത്.